കളമശേരി: സിപിഎം ആക്രമം നേരിട്ട എച്ച്എംടി കോളനിയിലെ ദളിത് കുടുംബത്തെ സഹായിച്ചവര്‍ക്കെതിരെ കള്ളക്കേസ്. വാര്‍ഡ് കൗണ്‍സിലര്‍ ടി.എ. അബ്ദുള്‍ സലാം, റഫീക്ക് തെക്കന്‍ എന്നിവരെയാണ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്. കുറ്റാലത്ത് വീട്ടില്‍ അയ്യപ്പന്റെ വീട്കയറിയാണ് സിപിഎം ഗുണ്ടകള്‍ ആക്രമണം നടത്തിയത്.
സിപിഎം അക്രമത്തില്‍ അയ്യപ്പന്റെ ഭാര്യ രാധ, മക്കളായ ബിനു, ബിജിന് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. വടിവാളും മാരകായുധങ്ങളുമായി ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ ജനുവരി 15നാണ് ഗുണ്ടാ ആക്രമണം നടത്തിയത്. വീടിനുനേരെ കല്ലെറിഞ്ഞു. ബിനുവിന് തലയില്‍ ഗുരുതരമായി പരിക്കേറ്റു.
അയ്യപ്പന്റെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാര്‍ ഒറ്റക്കെട്ടായി എത്തിയതാണ് സിപിഎം നേതാക്കളെ ചൊടിപ്പിച്ചത്. അയ്യപ്പന്റെ വീട്ടില്‍ അക്രമം നടത്തിയ ഒന്‍പത് പ്രതികളില്‍ ദളിത് വിഭാഗത്തിലുള്ള നാല് പേരുടെ ബന്ധുക്കളെ ഉപയോഗിച്ചാണ് വ്യാജ പരാതി നല്‍കിയത്. ദളിത് പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ ബിനുവിനെയും സഹോദരന് ബിബിനെയും കൂട്ടു പ്രതികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജ പരാതിയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. അറസ്റ്റടക്കമുള്ള നടപടികളെ ശക്തമായി പ്രതിരോധിക്കാനാണ് നാട്ടുകാരുടെ പദ്ധതി. വ്യാഴാഴ്ച വൈകിട്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: