പള്ളുരുത്തി: നൂറുകണക്കിന് സ്വകാര്യബസ് തൊഴിലാളികളും യാത്രക്കാരും വന്നു പോകുന്ന ഇടക്കൊച്ചി ബസ് സ്റ്റാന്റില്‍ ടോയ്ലറ്റ് സൗകര്യമില്ലാതെ ജനം പൊറുതിമുട്ടുന്നു. മൂന്നു ടോയ്ലെറ്റുകള് പൂര്ണ്ണസജ്ജീകരണത്തോടെ പഴയ ബോട്ടുജെട്ടിക്കു സമീപം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇതിന്റെ ഉദ്ഘാടനം നീട്ടുകയാണ്. ബസ് സ്റ്റാന്റിനു സമീപത്തായി നഗരസഭയുടെ തന്നെ ചുമതലയില്‍ ഇ-ടോയ്ലെറ്റ് സ്ഥാപിച്ചുവെങ്കിലും പിന്നീട് അത് അടച്ചു പൂട്ടുകയായിരുന്നു.
ഇടക്കൊച്ചി ബസ് സ്റ്റാന്റിന് സമീപത്ത് ശുചി മുറിവേണമെന്ന ആവശ്യത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്. കൊച്ചി നഗരസഭയുടെ അധികാര ദുര്‍വിനിയോഗത്തിന്റെ അടയാളമായി മൂന്നു ടോയ്ലെറ്റുകളും, ഒരു ഇ-ടോയ്ലെറ്റും ഇവിടെ സ്ഥിതി ചെയ്യുമ്പോളാണ് ഇത്തരത്തില്‍ ഗതികേട് അനുഭവിക്കേണ്ടി വരുന്നത്.
ഇ-ടോയിലറ്റ് മൂന്നു മാസം പ്രവര്‍ത്തിച്ചപ്പോഴേക്കും ഒരു തൊഴിലാളി ടോയ്ലറ്റിനുള്ളില് കുടുങ്ങിയ സംഭവമുണ്ടായതോടെ തൊഴിലാളികള്‍ ഇതിനകത്ത് കയറാതെയായി. പിന്നീട് ടോയ്ലെറ്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ ഒരു ജീവനക്കാരനെ നിയോഗിച്ചുവെങ്കിലും പിന്നീട് നഗരസഭ ഇയാളെ പിന്‍വലിച്ചു. ഇപ്പോള്‍ ടോയ്ലെറ്റ് കാടുകയറി നശിക്കുന്ന നിലയിലാണ്. കായല്‍ തീരത്ത് നിര്‍മ്മിച്ച ശുചി മുറിയുടെ കതകുകള്‍ സാമൂഹ്യ വിരുദ്ധരും നശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: