കല്‍പ്പറ്റ: മില്ലുമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമാത് വിവാഹ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 136 യുവതീ യുവാക്കളാണ് ഇതുവരെ കാരുണ്യത്തിന്റെ തണലില്‍ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇത്തവണ 20 യുവതീയുവാക്കളാണ് വിവാഹിതരാവുന്നത്. രാവിലെ 10.30ന് താലിക്കെട്ട് നടക്കും. നിക്കാഹിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കുക. പരിപാടിയില്‍ സമസ്ത ട്രഷറര്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, സി മമ്മുട്ടി എം.എല്‍.എ, അഡ്വ. എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ, പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കമ്മിറ്റി ആയിരത്തോളം വീടുകളില്‍ സര്‍വേ നടത്തി കണ്ടെത്തിയ 100 വ്യക്തികള്‍ക്ക് മാസാന്ത പെന്‍ഷന്‍ നല്‍കുന്ന പദ്ധതി, വയനാട് സി.എച്ച് സെന്ററുമായി സഹകരിച്ച് 100 വ്യക്തികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സഹായം എന്നീ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. പഠനത്തില്‍ താല്‍പര്യമുള്ള നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് വിദ്യഭ്യാസ സഹായ പദ്ധതിയും ബൈത്തുറഹ്മയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മാണത്തിനുള്ള സഹായം, മാരക രോഗം പിടിപ്പെട്ടവര്‍ക്ക് രോഗ ചികിത്സാ പദ്ധതി, ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികഴെ ആദരിക്കല്‍, ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് മാസാന്തം ഭക്ഷണക്കിറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും കമ്മിറ്റിക്ക് കീഴലില്‍ നടക്കുന്നുണ്ട്. പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ കുഞ്ഞമ്മദ് നെല്ലോളി, കണ്‍വീനര്‍ അബ്ബാസ് പുന്നോളി, എം.പി ഉസ്മാന്‍, അമ്മത് നെല്ലോളി, പുത്തന്‍പുര അമ്മത്, മൂസ പള്ളിക്കണ്ടി, നാസര്‍ പുതിയാണ്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: