നെടുമ്പാശ്ശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടിയിട്ടും വിട്ടയച്ച സിഐഎസ്എഫുകാര്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. പ്രതിയെ ഹാജരാക്കാത്തതിനാല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. സിഐഎസ്എഫുകാരാണ് യാത്രക്കാരന് വഴിവിട്ട ഇളവുകള്‍ നല്‍കിയത്.
ഇന്നലെ ഉച്ചയ്ക്ക് നെടുമ്പാശേരിയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്ക് പോയ 702-ാം നമ്പര്‍ ഗോ എയര്‍ വിമാനത്തിലെ യാത്രക്കാരനായ ഗുജറാത്ത് സ്വദേശി രാംദോവ് സിംഗി (35)ന്റെ ബാഗില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. വിനോദ സഞ്ചാരത്തിനെത്തിയ രാംദോവ് സിംഗ് തിരിച്ച് പോകുന്നതിനായലേഗേജ് പരിശോധനകള്‍ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. ഇയാളില്‍ നിന്ന് മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം അതേവിമാനത്തില്‍ തന്നെ യാത്ര തുടരാന്‍ സിഐഎസ്എഫ് അനുവദിച്ചതായാണ് വിവരം.
എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇന്നലെ രാത്രി ഏഴ് മണിയോടെ വെടിയുണ്ടയുമായി സി ഐ എസ് എഫ് നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെത്തിയത്. യാത്രക്കാരനെ പറഞ്ഞുവിട്ട ശേഷം കേസെടുക്കണമെന്ന നിലപാട് പോലീസ് അംഗീകരിച്ചില്ല. തര്‍ക്കത്തിനുശേഷം വെടിയുണ്ടയുമായി സിഐഎസ്എഫുകാര്‍ തിരികെ പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: