ഇടുക്കി: ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 12,987 വിദ്യാര്‍ത്ഥികള്‍.
മാര്‍ച്ച് എട്ടിന് ആരംഭിച്ച് 27ന് അവസാനിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷക്ക് തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 31 സര്‍ക്കാര്‍ സ്കൂളിലും 34 എയ്ഡഡ് സ്കൂളിലും മൂന്ന് അണ് എയ്ഡഡ് സ്കൂളിലുമായി 68 പരീക്ഷാകേന്ദ്രങ്ങളും, കട്ടപ്പന വിദ്യാഭ്യാസ ജിി
ല്ലയില്‍ 40 സര്‍ക്കാര്‍ സ്കൂളുകളിലും 36 എയ്ഡഡ് സ്കൂളുകളിലും ആറ് അണ് എയ്ഡഡ് സ്കൂളുകളിലുമായി 82 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. റവന്യൂ ജില്ലയില്‍ ആകെ 71 സര്‍ക്കാര്‍ സ്കൂളും 70 എയ്ഡഡ് സ്കൂളും ഒന്‍പത് അണ്‍എയ്ഡഡ് സ്കൂളുകളിലുമായി 150 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും പരീക്ഷയെഴുതുന്ന 5826 വിദ്യാര്‍ത്ഥികളില്‍ 1403 പേര് സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും 4147 പേര് എയ്ഡഡ് സ്കൂളുകളിലും 276 പേര് അണ്‍എയ്ഡഡ് സ്കൂളുകളില്‍ നിന്നുമാണ്.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതുന്ന 7161 വിദ്യാര്‍ത്ഥികളില്‍ 2556 പേര് സര്‍ക്കാര്‍ സ്കൂളുകളിലും 3979 പേര് എയ്ഡഡ് സ്കൂളുകളിലും 626 പേര് അണ് എയ്ഡഡ് സ്കൂളുകളില്‍ നിന്നുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ആകെയുള്ള 12987 വിദ്യാര്‍ത്ഥികളില്‍ 8126 പേര് എയ്ഡഡ് സ്കൂളുു
കളിലും 3959 പേര് സര്‍ക്കാര്‍ സ്കൂളുകളിലും 902 പേര് അണ്‍എയ്ഡഡ് സ്കൂളുകളിലുമാണ് പരീക്ഷ എഴുതുക. ഇവരില്‍ 6741 ആണ്‍കുട്ടികളും 6246 പേര് പെണ്‍കുട്ടികളുമാണ്. ഭിന്നശേഷി വിഭാഗത്തില്‍ 686 വിദ്യാര്‍ത്ഥികളാണുള്ളത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 399 പേരും കട്ടപ്പനയില്‍ 287 പേരും.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് എന്‍.ആര്. സിറ്റി എസ്എന്വിഎസ്എസിലാണ്, 346 പേര്.
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന സര്‍ക്കാര്‍ സ്കൂള്‍ കല്ലാര്‍ ജി.എച്ച്.എസാണ്. 342 വിദ്യാര്‍ത്ഥികള്‍. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് കല്ലാര്‍ ചോറ്റുപാറ ജി.എച്ച്.എസിലാണ് എട്ട്പേര്‍. എയ്ഡഡ് മേഖലയില്‍ മുക്കുളം എസ്.ജി.എച്ച്.എസിലാണ് 15 കുട്ടികള്‍.
ഉച്ചക്ക് 1.30 മുതലാണ് പരീക്ഷ സമയം. 15 മിനിട്ട് കൂള്‍ ഓഫ് ടൈം കഴിഞ്ഞ് 1.45ന് പരീക്ഷ ആ
രംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: