കോട്ടയം: കുമരകം മേഖലാ കാര്‍ഷിക ഗവേഷണകകേന്ദ്രം, ഭാരതീയ കാലാവസ്ഥാ വകുപ്പ് എന്നിവര്‍ സംഘടിപ്പിച്ച കാര്‍ഷിക ബോധവത്ക്കരണ പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോജി കുറത്തിയാട്ട്, പാറമ്പുഴ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് കെ.പി. പരമേശ്വരന് നായര്‍, കര്‍ഷകസംഘം സെക്രട്ടറി എം. അരവിന്ദാക്ഷന് നായര്‍, റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് വി.വി. പ്രഭാകരന്‍പിള്ള, കുമരകം ഗവേഷണകേന്ദ്രം കാര്‍ഷിക കാലാവസ്ഥാ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. കെ. ഗീത എന്നിവര്‍ സംബന്ധിച്ചു. ഡോ. തോമസ് മാത്യു, ഡോ. അനു ജി കൃഷ്ണന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: