ഈരാറ്റുപേട്ട: പുതിയ 500 അഞ്ഞുറ് രൂപയുടെ വ്യജ നോട്ടുകള്‍ വ്യാപകമാകുന്നു. സീരിയല്‍ നമ്പറിലോ എഴുത്തിലോ വലുപ്പത്തിലൊ യാതൊരു വ്യത്യാസവും അറിയുവാനില്ല.
ത്രഡില്‍ മാത്രമാണ് ഇവ തമ്മില്‍ വ്യത്യാസമുള്ളത്. യഥാര്‍ത്ഥ നോട്ടിന്റെ ത്രഡ് നേരിട്ടു നോക്കിയാല്‍ പച്ചനിറവും ചരിച്ചു പിടിച്ച് നോക്കിയാല്‍ നീല നിറവുമാകും. എന്നാല്‍ വ്യജനോട്ട് രണ്ട് തരത്തില്‍ നോക്കിയാലും പച്ചനിറം തന്നെയാണ്.
നഇതാണ് നോട്ട് തിരിച്ചറിയാനുള്ള ഏക മാര്‍ഗം. കെട്ടില്‍ കിട്ടുന്ന നോട്ടുകള്‍ ഓരോന്നും എടുത്ത് നോക്കിയാല്‍ മാത്രമെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് നോട്ട് കൂടുതലായും കണ്ടെത്തിയത്. നാട്ടിലേയ്ക്ക് പണമടയ്ക്കാനായി സ്വകാര്യ ഏജന്‍സികളെ എല്പ്പിക്കുന്ന പണത്തില്‍ നിന്നാണ് വ്യാജ നോട്ട് കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: