ആലപ്പുഴ: പുന്നമട സായി തുഴച്ചില്‍ കേന്ദ്രത്തില്‍ താരം ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവം അന്വേഷിക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജിനെ വിളിച്ചു വരുത്തി മൊഴിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. മാര്‍ച്ച് 24 ന് നേരിട്ട് ഹാജരാകണം. ആലപ്പുഴയില്‍ നടത്തിയ സിറ്റിങിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2015 ല്‍ സീനിയര്‍ താരങ്ങളുടെ പിഡനത്തെ തുടര്‍ന്ന് നാല് ജുനിയര്‍ താരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരില്‍ അപര്‍ണ രാമഭദ്രന് മരണപ്പെട്ടിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ ഇഴഞ്ഞതോടെ താരത്തിന്റെ മാതാപിതാക്കളായ ഗീതയും രാമഭദ്രനും മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: