കുന്നംകുളം: വേലൂരില്‍ മൂന്ന് വയസ്സുകാരനായ മകനെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശിയായ ആനന്ദ് എന്നയാളാണ് മൂന്ന് വയസ്സുകാരായ മകന് മരുത പാണ്ടിയെ തറിയിലടിച്ചത്.
വേലൂരിനടുത്ത് കിരാലൂരിലാണ് സംഭവം. ഭാര്യയുമായി വഴക്കുണ്ടായതിന്റെ ദേഷ്യത്തില്‍ ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ കാലില്‍ പിടിച്ചുയര്‍ത്തി തറയിലടിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: