Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റേഷന്‍ മുന്‍ഗണനാ പട്ടിക പരിശോധന നിര്‍ത്തി: അര്‍ഹതയുള്ളവര്‍ പുറത്തു തന്നെ: അരിവില കുത്തനെ ഉയരുന്നത് പാവങ്ങള്‍ക്ക് ഇരുട്ടടിയായി മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 06:09 pm IST
in Kannur

കണ്ണൂര്‍: റേഷന്‍ മുന്‍ഗണനാ പട്ടികയുടെ പരിശോധനകള്‍ നിര്‍ത്തിയതോടെ അര്‍ഹതയുള്ള ലക്ഷക്കണക്കിന് കുടുംബാംഗങ്ങള്‍ പുറത്തു തന്നെ തുടരുന്നു. പൊതുമാര്‍ക്കറ്റില്‍ അരിയുടെ വില കുത്തനെ കുതിച്ചുകയറുമ്പോള്‍ ദരിദ്രരായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ സൗജന്യ അരി ലഭിക്കാതാവുന്നത് ഈ മേഖലയിലുള്ളവരെ കടുത്ത പട്ടിണിയിലേക്ക് ചെന്നെത്തിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ ഭരണത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും അരിവില നേരെ ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. പത്ത് മാസം മുമ്പ് 30 രൂപക്ക് താഴെ വിലക്ക് ലഭിച്ചിരുന്ന ഒരു കിലോ അരിയുടെ വില ഇപ്പോള്‍ അമ്പത് രൂപയിലെത്തിയിരിക്കുകയാണ്. കേന്ദ്രം നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ നിയമം കൃത്യമായി നടപ്പിലാക്കാത്തതു മൂലം റേഷന്‍ സംവിധാനം പാടെ തകര്‍ന്നതാണ് അരിവില കുത്തനെ കയറാന്‍ കാരണമായത്. ഇതിനുത്തരവാദികള്‍ ഇടത്-വലത് മുന്നണികളാണ്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് ഇവര്‍ കേന്ദ്രത്തിനെതിരെ സമരം നടത്തുന്നത് പാവങ്ങളോട് കാട്ടുന്ന വെല്ലുവിളിയാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ സൂക്ഷ്മ പരിശോധനയിലൂടെ ഒഴിവാക്കുമെന്നും ഇവര്‍ സൗജന്യമായി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ വിലയും പിഴയും ഈടാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതെല്ലാം ജലരേഖയായി മാറിയിരിക്കുകയാണ്. മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹരെ കണ്ടെത്താനുള്ള താലൂക്ക്, സപ്ലൈ വതുപ്പ് അധികൃതരുടെ പരിശോധന പൂര്‍ത്തിയാക്കി പട്ടിക ജില്ലാ സപ്ലൈ ഓഫീസിലേക്ക് കൈമാറിയിരിക്കുകയാണ്. രേഖാമൂലം ലഭിച്ച പരാതികളില്‍ മാത്രമേ താലൂക്ക് തലത്തില്‍ പരിശോധന നടത്തിയിട്ടുള്ളൂ. ജില്ലയിലെ നാല് താലൂക്ക് ഓഫീസുകള്‍ക്ക് കീഴിലുള്ള ഏതാനും റേഷന്‍ കടകള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ പരിശോധന നടത്തിയപ്പോള്‍ വമ്പിച്ച തിരിമറികളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം അനര്‍ഹരാണ് ഏറെയും പട്ടികയില്‍ കയറിക്കൂടിയിട്ടുള്ളത്. കാറുകളും ബംഗ്ലാവും ഉള്‍പ്പെടെ വന്‍ സ്വത്തക്കളും കൈവശമുള്ളവരും ഉദ്യോഗസ്ഥരും പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ട്. മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പട്ടികയില്‍ ഉള്‍പ്പെടുത്താനായി പതിനാറ് ലക്ഷത്തോളം അപേക്ഷകള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ലഭിച്ചിട്ടുണ്ട്. ഇതില്‍ പത്തുലക്ഷത്തിലേറെപ്പേരും അര്‍ഹതയുള്ളവരാണെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റണമെങ്കില്‍ നിലവിലുളള അനര്‍ഹരെ പുറത്താക്കണം. എന്നാല്‍ ഇതിന് സാധിക്കാതെ അധികൃതര്‍ നിസ്സഹായരായി ഇരിക്കുകയാണ്. രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളും ഇതിന് പിന്നുലുണ്ട്. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുളള മുന്‍ഗണനാ പട്ടിക കേരളം മാത്രമാണ് കേന്ദ്രത്തിന് സമര്‍പ്പിക്കാനുളളത്. ഇതിനുള്ള കാലലാവധി പലതവണ മാറ്റി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാറിന് അവസാന പട്ടിക നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാന സര്‍ക്കാറിന് ലഭിക്കേണ്ട കേന്ദ്രവിഹിതം തന്നെ ലഭിക്കാതിരിക്കാനും കാരണമാകും. നിലവിലുളള ലിസ്റ്റുകള്‍ പരിശോധിക്കാനും അംഗീകരിക്കാനും ഗ്രാമസഭകള്‍ക്ക് നല്‍കിയിരിക്കുകയാണ്. അതത് ഗ്രാമസഭകള്‍ ലിസ്റ്റുകള്‍ വായിച്ച് അനര്‍ഹരെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശം. എന്നാല്‍ ഗ്രാമസഭകള്‍ തന്നെ പല സ്ഥലങ്ങളിലും നോക്കുകുത്തികളായി മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഗ്രാമസഭകള്‍ പരിശോധിച്ച് നല്‍കിയ പട്ടിക അംഗീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തന്നെ വിശ്വാസമില്ല. കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനായി നല്‍കുന്ന റേഷന്‍ അരി സമ്പന്നര്‍ തട്ടിയെടുക്കുകയും അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയും ചെയ്യുമ്പോള്‍ സംസ്ഥാനത്ത് പട്ടിണി രൂക്ഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൊതുമാര്‍ക്കറ്റില്‍ അരിയുടെയും പലവ്യഞ്ജനകളുടെയും പട്ടക്കറികളുടെയും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ല. പാവപ്പെട്ടവര്‍ക്ക് ഇവ ലഭ്യമായിരുന്ന സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള മാവേലി സ്റ്റോറുകള്‍, നീതി സ്റ്റോറുകള്‍, ലാഭം മാര്‍ക്കറ്റ് എന്നിവയെല്ലാം അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.