അന്തിക്കാട്: കുറുമ്പിലാവ് വെരണ്ടശ്ശേരി ശിവക്ഷേത്രത്തിലെ ഹരിത ക്ഷേത്രം പദ്ധതിയുടെയും സാംസ്കരിക സമ്മേളനത്തിന്റെയും ഉദ്ഘാടനം കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ: എം.കെ.സുദര്ശന് ഉദ്ഘാടനം ചെയ്തു.
ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു.പത്മശ്രീ പെരുവനം കുട്ടന് മാരാര്‍, മേളകലാനിധി പഴുവില്‍ രഘു മാരാര്‍, ക്ഷേത്രം മേല്‍ശാന്തി ഹരിദാസന് എഇമ്പാന്തിരി ,മുന്‍ ക്ഷേത്രം കഴകം ഇ.ശൂലപാണി വാരിയര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ.ഷീജ, ഡെപ്യൂട്ടി സെക്രട്ടറി പി.രാജേന്ദ്രപ്രസാദ്, അസി.കമ്മീഷ്ണര്‍ എ.ജയകുമാര്‍, ദേവസ്വം ഓഫീസര്‍ അനില്‍ ആറാട്ടുപുഴ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി രാമനാഥ് പ്രസാദ്, ട്രഷറര്‍ വി.വിജയന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: