പാവറട്ടി: മുല്ലശ്ശേരി മാനിനയില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. പ്രഖണ്ഡ് സെക്രട്ടറി പെന്നറാമ്പീല് വിബീഷിന്റെ ഹീറോ ഹോണ്ട സ്പ്ലെണ്ടര്‍ ബൈക്കാണ് ഇന്നലെ പുലര്‍ച്ചെ കത്തിച്ചത്. വിബീഷിന്റെവീട്ടില്ബൈക്ക്എത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ സുഹൃത്തായ ഷാജിയുടെ വീട്ടിലാണ് സ്ഥിരമായി വെയ്ക്കാറ്.
ഇവിടെ നിന്ന് ബൈക്ക് എടുത്താണ് നൂറു മീറ്റര്‍ അകലെയുള്ള മാനിനവാട്ടര് ടാങ്കിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് കത്തിച്ചത്.ഗുരുവായൂരില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
ഗുരുവായൂര്‍ സി.ഐ.ബാലകൃഷ്ണന്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. ബിനോജ് കാരക്കാട്ട് ,മോഹന്‍ദാസ് പി.കെ, എം.വി രത്നകാരന് ,മനോജ് മനീന, വി.വി ബാബു സി.ആര് അഭിമന്യു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: