കണ്ണൂര്‍: പഞ്ചായത്ത് ദിനാഘോഷത്തിന്റെ മാതൃകയില്‍ അടുത്ത വര്‍ഷം മുതല്‍ നഗരദിനവും ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ- ന്യൂനപക്ഷക്ഷേമവകുപ്പ് വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗര വകുപ്പ് ആരംഭിച്ച ദിവസം നഗരദിനം ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമത്തിന്റെ ഹൃദയമാണ് പഞ്ചായത്ത് ഓഫീസുകള്‍. അവ നന്നായാല്‍ നാട് നന്നാവും. പഞ്ചായത്തിലെത്തുന്നവരുടെ ആവശ്യങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകണമെന്നും വൈകിലഭിക്കുന്ന സേവനങ്ങള്‍ക്ക് മൂല്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിലെ മുന്‍ അംഗങ്ങള്‍ക്കും നിലവിലുള്ള അംഗങ്ങള്‍ക്കും സമഗ്ര ക്ഷേമനിധി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജനപ്രതിനിധികളുടെ സിറ്റിംഗ് ഫീസ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് 400ഉം അംഗങ്ങള്‍ക്ക് 300ഉം രൂപയായി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. പുതിയ കോര്‍പറേഷന്റെയും നഗരസഭകളുടെയും രൂപീകരണത്തെ തുടര്‍ന്ന് അധികം വന്ന 500ലേറെ പഞ്ചായത്ത് ജീവനക്കാരെ ജനസംഖ്യ കൂടിയ പഞ്ചായത്തുകളില്‍ പുനര്‍വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.
















