കട്ടപ്പന: പെരിഞ്ചാംകുട്ടിയുടെ സമീപം ദൈവംമേട് മലയ്ക്ക് തീപിടിച്ചു. ഏക്കറുകണക്കിന് മലമേടും കൃഷിയിടവും കത്തിനശിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് മലമേടിന് തീപിടിച്ചത്.
കളപ്പുരക്കല്‍ സദാനന്ദന്, പാണക്കാട്ട് ജോര്‍ജുകുട്ടി, കൊടിയന്ചിറയില് മനോജ് എന്നിവരുടെ ഏക്കറുകണക്കിന് കൃഷിയിടം കത്തി നശിച്ചു. കുരുമുളക്, കൊക്കോ, കാപ്പി തുടങ്ങിയ വിളകളാണ് അഗനി വിഴുങ്ങിയത്. കളപ്പുരക്കല്‍ സദാനന്ദന്റെ ഇരുന്നൂറ്റിയന്പതോളം കുരുമുളക് ചെടികളും, ഇരുന്നൂറോളം കാപ്പിയും, മുപ്പത് കൊക്കോയും കത്തിനശിച്ചു. ഏകദേശം രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: