മട്ടന്നൂര്‍: സിപിഎം നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ തൊടീക്കളത്ത് കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി രാജിവെച്ചു എന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണ്. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു എന്ന് പറയപ്പെടുന്ന സുരേന്ദ്രന് പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വംപോലും ഇല്ലാത്ത ആളാണ്. ഇത്തരം കള്ളപ്രചരണങ്ങള്‍ നടത്തുന്നത് സിപിഎം നിര്‍ത്തണമെന്ന് ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് പി.രാജന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: