പാനൂര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുതുതായി നിര്‍മിച്ച പാനൂര്‍ നഗരസഭാ പരിധിയിലെ ബസ് ഷെല്‍ട്ടറുകള്‍ നഗരസഭയ്ക്ക് വിട്ടുകൊടുക്കാന്‍ സര്‍വ്വകക്ഷി തീരുമാനം. കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാനൂര്‍ നഗരസഭാ ഹാളില്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. പുതുതായി നിര്‍മിച്ച വിവിധ പാര്‍ട്ടികളുടെ ബസ് ഷെല്‍ട്ടറുകള്‍ നഗരസഭയ്ക്ക് അടുത്ത ദിവസം തന്നെ വിട്ടുനല്‍കും. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.റംല അദ്ധ്യക്ഷത വഹിച്ചു. പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ എം.എസ്.ഫൈസല്‍, നഗരസഭാ സിക്രട്ടറി എന്‍.പ്രജിത്ത്, കെ.കെ.സുധീര്‍ കുമാര്‍, പി.കെ.ഇബ്രാഹിം ഹാജി, ടി.ടി.രാജന്, കെ.കെ.പ്രേമന്, സി.മനോജന്, കെ.കെ.ധനഞ്ജയന്, കെ.കുമാരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: