തൃശൂര്‍:കയറ്റുമതി നയം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്. വ്യവസായം ആരംഭിക്കാന്‍ സംരംഭകര്‍ക്ക് ഏകജാലക അനുമതി ലഭ്യമാക്കുന്നതിനുളള സംവിധാനം ഉടന്‍ സജ്ജമാക്കും. 30 ദിവസത്തിനകം അനുമതി ലഭിക്കാന്‍ കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കുന്നത്.
ഹോട്ടല്‍ പൂരം ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച ജില്ലാതല നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്ഷികാധിഷ്ഠിതമായി സംസ്ഥാനത്തിന്റെ സമ്പദ് ഘടന ശക്തിപ്പെടുത്താന്‍ യുവജനങ്ങളുടെ സാങ്കേതിക വിദ്യ അറിവ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും, നിക്ഷേപസംഗമത്തില്‍ വരുന്ന നൂതന ആശയങ്ങള്‍് സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.മേയര്‍ അജിത ജയരാജന് അദ്ധ്യക്ഷത വഹിച്ചു.
ചെറുകിട വ്യവസായ സംരംഭക അസോസിയേഷന് പ്രസിഡണ്ട് ഫിലിപ്പ് എ മുളയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഐ.ഡി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസ് കൂര്യന്, നബാര്‍ഡ് അസി.ജനറല്‍ മാനേജര്‍ ദീപ് എസ് പിളള,ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.സലാഹുദ്ദീന്,മാനേജര്‍ ഡോ.കെ.എസ്.കൃപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: