Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നഞ്ച് കലക്കി മീന്‍പിടിത്തം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 10:28 pm IST
inKottayam

തിരുവല്ല: നഞ്ച് കലക്കിയുള്ള മീന്‍പിടുത്തം മീനച്ചിലാറിനെ മലിനമാക്കുന്നു. മത്സ്യസമ്പത്തിന്റെ നാശത്തിനും കടുത്ത ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന നടപടിക്കെതിരെ അനക്കമില്ലാതെ അധികൃതര്‍. മാരകവിഷാംശമുള്ള നഞ്ചുകലക്കി പിടിക്കുന്ന മീനിനൊപ്പം വിഷവും മനുഷ്യശരീരത്തില്‍ കടക്കാന്‍ ഇത് ഇടയാക്കും. താഴത്തങ്ങാടി, ആലുംമൂട്, അറവുപുഴ, പാറപ്പാടം, ഇല്ലിയ്‌ക്കല്‍, പാണംപടി, തിരുവാര്‍പ്പ്, കാഞ്ഞിരം, കുമ്മനം പ്രദേശങ്ങളിലാണ് വിഷം കലക്കിയുള്ള മീന്‍പിടിത്തം കൂടുതലായി നടക്കുന്നത്. പനംകുരു പോലുള്ള വിഷക്കായ അരച്ച് തുരിശും ഫുരഡാന്‍, മണ്ണെണ്ണ എന്നിവയുമായി ചേര്‍ത്ത മിശ്രിതമാണ് വെള്ളത്തില്‍ കലക്കുന്നത്.

പൊള്ളുന്ന ചൂടാണീ മിശ്രിതത്തിന്. മീനുള്ള ഭാഗത്ത് ആറ്റിലെ വെള്ളത്തില്‍ ഇത് കലര്‍ത്തും. വിഷം വെള്ളത്തില്‍ കലര്‍ത്തുന്നതോടെ കണ്ണില്‍ ചൂടും വിഷച്ചൂടുമേറ്റ് പ്രാണവേദനയിലോടുന്ന മീനുകള്‍ മത്സ്യബന്ധനത്തിനായി വിരിച്ച വലകളില്‍ കുടുങ്ങും. നഞ്ച് വെള്ളത്തില്‍ കലക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. വള്ളത്തിന്റെ ഊന്നുകോലിനടിയില്‍ നഞ്ച് കിഴികെട്ടി വയ്‌ക്കും. പുഴയരികിലെ കല്‍ക്കെട്ടുകള്‍ക്കിടയിലും മീന്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുള്ള കാടുകള്‍ക്ക് ഇടയിലും ഊന്നുകോലിന്റെ കിഴികെട്ടിയ ഭാഗം കുത്തും. കിഴികെട്ടിയ തുണിക്ക് ഇയിലൂടെ സാവധാനം മിശ്രിതം വെള്ളത്തില്‍ കലരും. വിഷം വെള്ളത്തില്‍ കലരുന്നതോടെ മീനുകള്‍ വിഷത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വെള്ളത്തിലൂടെ പായും. ഈ സമയം വെള്ളത്തില്‍ കുറുകയും നെടുകയും വിരിച്ച വലയില്‍ മീനുകള്‍ കുരുങ്ങും. വലയില്‍ കുടുങ്ങാത്ത മീനുകള്‍ വിഷമേറ്റ് ചത്തുപൊങ്ങും. കരിമീന്‍, ചെമ്പല്ലി എന്നിവയാണ് കിട്ടുന്ന മത്സ്യത്തിലധികവും. വാളയും നഞ്ചില്‍ കുടുങ്ങാറുണ്ട്. ചെറുമീനുകളാണ് ചത്തുപൊങ്ങുന്നവയില്‍ ഏറെയും. ചത്ത മീനുകള്‍ വെള്ളത്തില്‍ കിടന്ന് അഴുകി ജലം മലിനമാകും.

വിഷം പരന്ന ആറ്റുകടവില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും പുകച്ചിലും ഫലം. ചുവന്ന നിറത്തില്‍ ശരീരം തടിക്കും. കുളിക്കാന്‍ പറ്റാത്ത വെള്ളം തിളപ്പിച്ച് കുടിക്കാന്‍പോലും പറ്റില്ല. നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും നഞ്ച് കലക്കുന്നത് തടയാന്‍ കഴിയാറില്ല. മീനച്ചിലാറിലെ ശുദ്ധജലം മലിനമാക്കുന്നതില്‍ നഞ്ചിന് പ്രഥമ സ്ഥാനമാണ് ഉള്ളത്. നദിയിലെ ജലനിരപ്പു കുറയുമ്പോള്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍മൂലം ജലം കൂടുതല്‍ മലിനമാകാന്‍ ഇടയാകും. നദീതീരത്തെ കിണറുകളിലേക്കും രാസപദാര്‍ഥങ്ങളുടെ അംശങ്ങള്‍ വ്യാപിക്കുമെന്നതിനാല്‍ ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരമാകുമെന്ന സ്ഥിതിയാണ്.

ഉള്‍നാടന്‍ മല്‍സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആറ്റില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. രോഹു, മൃഗാള്‍ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മീന്‍ പിടിക്കുന്നതിനായി രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതുമൂലം ഇവയെല്ലാം ചത്തൊടുങ്ങുന്നതിന് കാരണമാകുന്നുണ്ട്. മത്സ്യങ്ങളുടെ വംശനാശം തന്നെയുണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തം നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. നാട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് പലയിടത്തും നഞ്ചുകലക്കല്‍ നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.