വാടാനപ്പള്ളി: ഇന്ന് വിവാഹിതയാകുന്ന തൃത്തല്ലൂര്‍ കെ.എം.എച്ച്.എം. ബനാത് അനാഥ അഗതി മന്ദിരത്തിലെ വിദ്യാര്‍ത്ഥിനി ജംഷിനക്ക് കല്യാണപ്പുടവയുമായി ചൂലൂര്‍ യോഗിനിമാതാ ബാലികാ സദനത്തിലെ വിദ്യാര്‍ത്ഥിനികളെത്തി. യോഗിനിമാതാ ബാലികാ സദനത്തിലെ വിദ്യാര്‍ത്ഥിനികളായ അസ്ന, ജയശ്രീ, ഭാരവാഹികളായ ധനേഷ്, സുനില്‍ അരയംപറമ്പില്‍, തിലകന്, ലളിത, ജയന്‍ബോസ്, കെ.എം.എച്ച്.എം സെക്രട്ടറി സി.എ.മുഹമ്മദ്റഷീദ്, വര്‍ക്കിംഗ്പ്രസിഡന്റ് എ.കെ.അബ്ദുള്‍ഖാദര്‍, മാനേജര്‍ ഹാഫിള് നവാസ് അല്‍കൗസരി, ഓര്‍ഗനൈസര്‍, ടി.കെ മുഹമ്മദ്കുട്ടി, പി.എ ഫഹദ് റഹ്മാന്, ഹാരിസ് റഷീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: