തൃശൂര്‍: ഫിലിപ്പൈന്‍കാരിയായ ഐറിസ്സിന് വൈദിക വിധിപ്രകാരം മംഗല്യം. പാഞ്ഞാള്‍ തോട്ടത്തില്‍മന ശ്രീകിരാതരുദ്ര ശ്രീവിദ്യാപീഠ സന്നിധിയില്‍ തൃശൂര്‍ സ്വദേശിയായ അശ്വിന് വാര്യര്‍ വേദമന്ത്രോചാരണങ്ങളോടെ ഐറിസ്സിന് താലിചാര്‍ത്തി. ഫിലിപ്പീന്‍സിലെ ആന്റി പോളൊ സ്വദേശിനിയായ ഐറിസ്. ബി. ഇഗ്നേഷ്യോ സിംഗപ്പൂരിലെ ആര്യസമാജം ആശ്രമത്തിലെത്തി ഹിന്ദുമതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് രാധിക എന്ന നാമം സ്വീകരിച്ചു. തൃശൂര്‍ ഇടക്കുന്നി വാര്യയത്തെ ഡോ: ഇ രാജഗോപാലിന്റേയും പരേതയായ ഡോ:സേതുലക്ഷ്മിയുടേയും മകനായ അശ്വിന് വാര്യരാണ് ഐറിസ്സിനെ വിവാഹം ചെയ്തത്. വര്‍ഷങ്ങളായി സിംഗപൂരില്‍ വച്ചുള്ള ഇരുവരുടേയും പരിചയമാണ് വിവാഹബന്ധത്തിലെത്തിയത് വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കാന് വധുവിന്റെ മാതാപിതാക്കളടക്കം ബന്ധുമിത്രാദികളല്ലാം സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: