തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് ചെയര്മാന് പി.കൃഷ്ണദാസിനെതിരെ പൊലീസ് രണ്ടാമത്തെ കേസും ചുമത്തി. വിദ്യാര്‍ഥികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 506/1 വകുപ്പ് അനുസരിച്ചാണ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി. സമരം തുടര്‍ന്നാല്‍ വിദ്യാര്‍ഥികളെ ആശുപത്രിയിലോ, മോര്‍ച്ചറിയിലോ കാണേണ്ടി വരുമെന്നും തനിക്ക് പണവും സ്വാധീനവുമുണ്ടെന്നും കേസൊന്നും ഉണ്ടാവില്ലെന്നും ഭീഷണിപ്പെടുത്തിയതായും, കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു രക്ഷിതാക്കളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: