പുന്നപ്ര: സഹിഷ്ണുതയുടെ സന്ദേശമുയര്‍ത്തി സമൂഹവിവാഹം മാതൃകയായി. പുന്നപ്ര വണ്ടാനം ഷെറഫുല്‍ ഇസ്ലാം പള്ളിയുടെ നേതൃത്വത്തിലാണ് നാലു യുവതികള്‍ക്ക് മംഗല്യം നടത്തിയത്. നിര്‍ദ്ധനകുടുംബത്തിലെ നാലു യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇവരുടെ കഴുത്തില്‍ താലി ചാര്‍ത്താന്‍ പുന്നപ്ര, വണ്ടാനം, നീര്‍ക്കുന്നം ഭാഗങ്ങളില്‍ നിന്നുള്ള നാലു യുവാക്കള്‍ തയ്യാറായി.
യുവതികള്‍ക്കോരോരുത്തര്‍ക്കും പത്തുപവന്‍ സ്വര്‍ണവും 50,000 രൂപയും വീതം നല്‍കി. മന്ത്രി ജി. സുധാകരന്‍, കെ.സി. വേണുഗോപാല്‍ എംപി, സഹൃദയ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് മാളിയേക്കല്‍, വിശ്വഗാജിമഠം സ്വാമി അസ്പൃശ്യാനന്ദ, പതിയാങ്കര പള്ളി ഖത്തീഫ് നിഫല്‍ മുസലിയാര്‍, ബിജെപി നേതാക്കളായ വി. ശ്രീജിത്ത്, കൊട്ടാരം ഉണ്ണികൃഷ്ണന്‍, എല്‍.പി. ജയചന്ദ്രന്‍, മറ്റ് രാഷ്‌ട്രീയ നേതാക്കളായ കമാല്‍ എം മാക്കിയില്‍, യു.എം. കബീര്‍, അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
















