കുട്ടനാട്: കണ്ണാടി പീപ്പിള്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ 19 വരെ കണ്ണാടി പടിഞ്ഞാറെമഠം .ഭഗവതി ക്ഷേത്ര മൈതാനിയില്‍ നടക്കും. എച്ച്എസ് വോളി പല്ലന, ബ്രദേഴ്‌സ് നെടുമുടി, ബിഎംസി മാവേലിക്കര, കായിക അരീപ്പറമ്പ്, പിഎഎസ്‌സി കണ്ണാടി, സിക്‌സസ് മുഹമ്മ, സ്റ്റാര്‍സ് ആലപ്പുഴ, വൈഎംസിഎ കളവംകോടം എന്നീ ടീമുകളാണു മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഇന്നു വൈകിട്ടു നാലിനു വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.കോമളവല്ലി മത്സരം ഉദ്ഘാടനം ചെയ്യും.19നു വൈകിട്ടു മന്ത്രി പി. തിലോത്തമന്‍ സമ്മാനദാനം നിര്‍വഹിക്കും. യെസ്‌കെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശശികലാധരന്‍ നായര്‍ വെള്ളാപ്പള്ളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
















