തുറവൂര്‍: ദേശീയപാതയില്‍ തുറവൂര്‍ ചേര്‍ത്തല ഭാഗത്ത് നാലു വരിപ്പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലി തുടങ്ങി. വീതി 45 മീറ്ററായി വര്‍ദ്ധിപ്പിക്കല്‍, സര്‍വീസ് റോഡ് നിര്‍മിക്കല്‍, പ്രധാനകവല കളില്‍ ആവശ്യമെങ്കില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കല്‍ എന്നിവയുടെ എസ്റ്റിമേറ്റ് ജോലികളാണ് നടക്കുന്നത്. തുറവുര്‍ കവലയില്‍ പാതയുടെ ഇരുവശങ്ങളിലും ഫ്‌ലൈഓവര്‍ പണിയുന്നതിന് മണ്ണുപരിശോധനയും നടക്കുന്നുണ്ട്. തുറവൂര്‍ ആലപ്പുഴ, ആലപ്പുഴഓച്ചിറ പാത വീതി കൂട്ടുന്നതിന്റെ ഭാഗമായാണിത്. ചേര്‍ത്തല അരൂര്‍ പാത നാല് വരിയാക്കിയിട്ട് വര്‍ഷങ്ങളായി.എന്നാല്‍ സര്‍വീസ് റോഡ് നിര്‍മിച്ചില്ല. ഇതു മൂലം അപകടം പതിവാണ്. സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയാക്കുമ്പോള്‍ കെഎസ്ആര്‍റ്റിസി,സ്വകാര്യ ബസുകള്‍ ഇത് വഴിയാകും പോകുന്നത്. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിലാണ് ജോലികള്‍ നടക്കുന്നത
















