വെള്ളാവൂര്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന നേരങ്ങാടി സ്വാശ്രയ കാര്‍ഷിക ലേല വിപണി ഇന്ന് വെള്ളാവൂരില്‍ ആരംഭിക്കും. രാവിലെ 9ന് പഞ്ചായത്ത് ഹാളില്‍ ചേരുന്ന യോഗത്തില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കുന്നിനി അധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. കൃഷിവകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ബീനാ ജോര്‍ജ്ജ്. ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അജിത്ത് മുതിരമല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോയി മാങ്കുഴി, സുഷമാ ശിവദാസ് തുടങ്ങിയവര്‍ സംസാരിക്കും.
















