കുറുപ്പുന്തറ: സിഎസ്‌ഐ മദ്ധ്യകേരള മഹായിടവക ഏറ്റുമാനൂര്‍ വൈദിക ജില്ലയുടെ വചനമാരി കണ്‍വന്‍ഷന്‍ കുറുപ്പന്തറ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ മോഡറേറ്റര്‍ റവ.തോമസ്സ് കെ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. വൈദിക ജില്ലയുടെ സ്വീകരണം അദ്ദേഹം ഏറ്റുവാങ്ങി. ജില്ലാ ചെയര്‍മാന്‍ റ്റി.ജെ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ.സാബു കെ ചെറിയാന്‍, റവ. ഡോ ഉമ്മന്‍ ജോര്‍ജ്ജ്, റവ. േഡാ. പി.കെ കുരുവിള, അനിയന്‍ കെ പോള്‍, പി.ഡി. ജോണ്‍, മോന്‍സ് ജോസഫ് എംഎല്‍എ, അനില്‍ എം ലൂക്കോസ്, പി.പി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.12ന് കണ്‍വെന്‍ഷന്‍ സമാപിക്കും.
















