കോട്ടയം: മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ ആരോഗ്യപരിരക്ഷാ പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തണം എന്നാവശ്യപ്പെട്ട് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിയ്‌ക്കും നിവേദനം നല്‍കി.പത്രപ്രവര്‍ത്തക പെന്‍ഷന്‍ 12,000 രൂപയായി ഉയര്‍ത്തുക, അവശ പത്രപ്രവര്‍ത്തക പെന്‍ഷന്‍, ആശ്രിത പെന്‍ഷന്‍ എന്നിവ വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ മുടങ്ങാതെ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുക ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. നടുവട്ടം സത്യശീലന്‍, ജനറല്‍ സെക്രട്ടറി എ. മാധവന്‍, സെക്രട്ടറി കെ.പി. വിജയകുമാര്‍, എന്‍.പി. ചെക്കുട്ടി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
















