കടുത്തുരുത്തി: മൂന്ന് വയസുകാരി കളിക്കുന്നതിനിടയില്‍ വീടിനുള്ളിലെ മുറിയില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് എത്തി പൂട്ടുപൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. പാഴുത്തുരുത്ത് പുളിക്കിയില്‍ ഷെറിന്‍ ജോസിന്റെ മകള്‍ ആന്‍മരിയ(3)ആണ് ഒരുമണിക്കൂറോളം മുറിക്കുള്ളില്‍ കുടുങ്ങിയത്.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് സംഭവം. വീട്ടുകാര്‍ പുറത്തുപോയതിനാല്‍ കുട്ടിയും വല്യച്ചനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടി വാതില്‍ അടയ്‌ക്കുന്നതിനിടയില്‍ പൂട്ടു വീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ വല്ല്യച്ചന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും താക്കോല്‍ ഉള്ളിലായിരുന്നതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല.
















