പാറമ്പുഴ: രാജ്യതാല്‍പ്പര്യം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന്‍ പറഞ്ഞു. വിജയപുരം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സി.എം. പത്മകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ഇന്ന് സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകഴിഞ്ഞു. അതോടൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കേരള ജനതയും തയ്യാറായിക്കഴിഞ്ഞു. സമൂലമായ പരിവര്‍ത്തനമാണ് രാജ്യത്ത് നടക്കുന്നത്. ന്യൂനപക്ഷങ്ങളും ഹരിജനങ്ങളുമെല്ലാം ബിജെപിയുടെ കൊടിക്കീഴില്‍ അണിനിരക്കുന്ന കാഴ്ചയാണ് രാജ്യത്തെവിടെയും കാണുന്നത്. അതുകൊണ്ട് തന്നെ ഇവിടെയും ബിജെപിക്ക് വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ സെക്രട്ടറിമാരായ കെ.പി. ഭുവനേശന്‍, റീബാവര്‍ക്കി, വൈസ് പ്രസിഡന്റ് ടി.പി. വിനോദിനിയമ്മ, ജില്ലാകമ്മിറ്റിയംഗം കുടമാളൂര്‍ രാധാകൃഷ്ണന്‍, നിയോജകമണ്ഡലം സെക്രട്ടറി രണരാജന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൂരജ്, രമേശ് കല്ലില്‍, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡന്റ് ജയപ്രകാശ്, ഒബിസി മോര്‍ച്ച ജില്ലാപ്രസിഡന്റ് രവീന്ദ്രന്‍, പി.എസ്. ഉണ്ണി, എം. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ത്ഥി സി.എം. പത്മകുമാര്‍ മറുപടി പ്രസംഗം നടത്തി.
















