കോട്ടയം: തിരുവനന്തപുരം ലോകോളേജില്‍ എബിവിപി നടത്തിയ നിരാഹാരസമരം വിജയിച്ചതിന്റെ ഭാഗമായി പാലായില്‍ ആഘോഷ പ്രകടനം നടത്തി. മിഠായി വിതരണവും നടന്നു. എബിവിപി വിഭാഗ് ജോയിന്റ് കണ്‍വീനര്‍ വി.എസ്.വവിഷ്ണു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം അഖില്‍, വീനിത് എന്നിവര്‍ നേതൃത്വം നല്‍കി.
ദളിത് പീഢനും വിദ്യാര്‍ത്ഥി വിവേചനവും നടത്തുന്ന കോളേജ് പ്രിന്‍സിപ്പാളിനെ മാറ്റാണമെന്നാവശ്യപ്പെട്ടയിരുന്നു സമരം. 29 ദിവസമായി കോളേജിനു മുന്നില്‍ എബിവിപി സമരത്തിലായിരുന്നു. ലോ അക്കാദമി വിഷയത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യസബന്ദ് നടത്തിയിരുന്നു .ബന്ദ് ജില്ലയില്‍ പൂര്‍ണ്ണമായി.
















