ഏറ്റുമാനൂര്‍: ഭക്ഷ്യസുരക്ഷാ വിഭാഗം നടപ്പാക്കിവരുന്ന ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ജില്ലയിലെ വിവിധ മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ, മത്സ്യഫെഡ്, ഫിഷറീസ്, നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ സംഘം വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ മത്സ്യവിപണന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഫെബ്രുവരി 7,8 തിയതികളില്‍ നടത്തിയ രണ്ടാം ഘട്ട പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ വില്‍പ്പന, സുരക്ഷിതമല്ലാതെ മത്സ്യം കൈകാര്യം ചെയ്യല്‍, ജീവനക്കാര്‍ക്ക് അവശ്യമായ വൈദ്യ പരിശോധന ഇല്ലാതിരിക്കല്‍ എന്നിവ കണ്ടെത്തി. മത്സ്യബന്ധന തൊഴിലാളികള്‍, വിപണനം നടത്തുന്നവര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കായി 13,14,15 തിയതികളില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈക്കം, കാഞ്ഞിരപ്പളളി, ഏറ്റുമാനൂര്‍ എന്നിവടങ്ങളില്‍ നടക്കുന്ന പരിശീലന ക്ലാസുകള്‍ക്ക് മത്സ്യമേഖലിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും.
















