കുറവിലങ്ങാട് : കടപ്ലാമറ്റം പഞ്ചായത്തിലെ വയലായില്‍ തണ്ണീര്‍ തടങ്ങള്‍ വ്യാപകമായി നികത്തുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിരഴധി തണ്ണീര്‍തടങ്ങളാണ് നികത്തിപ്പെട്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാറത്തുരുത്തി ക്ഷേത്രത്തിന് സമീപമുള്ള വയല കല്ലുവെട്ടിമ്യാലില്‍ വിശ്വനാഥന്റെ ഉടമസ്ഥയിലുള്ള പാടത്ത് അനധികൃതമായി നികത്തല്‍ നടന്നു. ഇയാള്‍ തണ്ണീര്‍തടം നികത്തുന്നതിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി.
എന്നാല്‍ നിരോധന ഉത്തരവ് നിലനില്‍ക്കേ തന്നെ ഇതേ സ്ഥലം വീണ്ടും വിശ്വനാഥന്‍ മണ്ണടിച്ച് നികത്തി. വിവരമറിഞ്ഞെത്തിയ മരങ്ങാട്ടുപിള്ളി പോലീസ് ജെസിബിയും ടിപ്പറും കസ്റ്റഡിയില്‍ എടുത്തുവെങ്കിലും വാര്‍ഡ് മെമ്പറും സിപിഎം നേതാവുമായ വ്യക്തി ഇടപെട്ട് പോലീസില്‍ നിന്ന് വാഹനങ്ങള്‍ തിരികെ വാങ്ങി. ഈ തണ്ണീര്‍തടത്തിന് സമീപത്തായി നിരവധി കുടുംബങ്ങളും കിണറുകളും ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇതിനെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടര്‍, ആര്‍ഡിഒ, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
















