കടുത്തുരുത്തി: കപിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തോട് അനുബന്ധിച്ച് രുഗ്മിണീസ്വയംവര ഘോഷയാത്ര നടത്തി. ക്ഷേത്രത്തിന് സമീപത്തുള്ള ഉപദേവതാകാവില്‍ നിന്നുംആരംഭിച്ച് ക്ഷേത്രപ്രദക്ഷിണംവച്ച് യജ്ഞവേദിയിലെത്തി. പുളിക്കാംപറമ്പില്‍ ദാമോദരന്‍ നമ്പൂതിരി പാരായണം ചെയ്തു. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്.
















