കോട്ടയം: ഗവ.ഹോമിയോ ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയില്‍ ഫലപ്രാപ്തി നേടിയവരുടെ കുടുംബസംഗമവും സെമിനാറും 12ന് രാവിലെ 10ന് ആശുപത്രിയില്‍ നടക്കും. ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വ്വഹിക്കും. ടി.ടി.ശശീന്ദ്രനാഥിന്റെ അദ്ധ്യക്ഷനാകും. ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണവും, ഡോ.കെ.ജമുന ഉപഹാരസമര്‍പ്പണം നടത്തും. ഡോ.ജോബി. പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ഡോ. ശോഭ, ഡോ.ജെ. അജിതകുമാരി, ഡോ. മായ, എന്നിവര്‍ പങ്കെടുത്തു.
















