പാലാ: പുനലൂര്‍-മൂവാറ്റുപുഴ പാതയുടെ ഭാഗമായ പാലാ തെക്കേക്കര വാഴേമഠത്തിനു സമീപം റോഡ് പുറമ്പോക്കില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വിവാദകിണര്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് വി. മുരളീധരന്‍ വിവാദകിണര്‍ നീക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ സമരസമിതി കണ്‍വീനര്‍ കെ.കെ. ശശി കല്ലേപ്പള്ളില്‍, വി.പി. മോഹനന്‍, ഡോ. സുകുമാരന്‍ നായര്‍, കെ.കെ. രാജന്‍, ടി.എസ്. രാജശേഖരന്‍, അനിത എന്‍. നായര്‍, ആര്‍. രാമചന്ദ്രന്‍പിള്ള എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
റോഡ് വികസനത്തിന് കെഎസ്ടിപിയും റവന്യു അധികൃതരും ചേര്‍ന്ന് തിരിച്ചിട്ട സ്ഥലത്തിന്റെ ഒരു ഭാഗം സംരക്ഷിക്കാന്‍ സ്വകാര്യ വ്യക്തി കുടിവെള്ള ശ്രോതസ് നഷ്ടപ്പെടുമെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. ഇത് മൂലം ഈ ഭാഗം റോഡ് വീതികുറഞ്ഞ് ഒതുങ്ങുകയും കിണര്‍ റോഡിലേക്കിറങ്ങി നില്‍ക്കുന്ന അവസ്ഥയുമാണ്. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തതരത്തിലാണിപ്പോള്‍ കിണറിന്റെ സ്ഥിതി.
















