Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പേരൂര്‍ക്കടയെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 11:09 pm IST
inThiruvananthapuram

തിരുവനന്തപുരം: കഴിഞ്ഞ 27 ദിവസമായി വിദ്യാര്‍ത്ഥികളുടെ ലോ അക്കാദമി സമരം സമാധാന പരമായിരുന്നു. ബിജെപിയുടെ സമരത്തിനുനേരെ മാത്രമാണ് രണ്ട് തവണ പോലീസ് ആക്രമണം അഴിച്ചുവിട്ടത്. അപ്പോഴും വിദ്യാര്‍ത്ഥി സമരം സമാധാന പരമായിരുന്നു. തിങ്കളാഴ്ച സിന്‍ഡിക്കേറ്റില്‍ മാനേജ്‌മെന്റിന് അനുകൂല നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയായിരുന്നു. തങ്ങളുടെ ഭാവികൊണ്ട് സര്‍ക്കാര്‍ കളിക്കുകയാണെന്ന് ബോദ്ധ്യം വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയിലേക്ക് തിരിഞ്ഞത്.

രാവിലെ മുതല്‍

പ്രതിഷേധങ്ങള്‍

വിദ്യാര്‍ത്ഥികളുടെ സമരപന്തലിലും പിതിവിലും വിരുദ്ധമായി ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇനി സമരത്തിന്റെ ഭാവി എന്തെന്നുള്ളതായിരുന്നു ചര്‍ച്ചകള്‍. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പലതവണ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ പതിനൊന്ന് മണിയോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ വിവാദ ഹോട്ടല്‍ തകര്‍ത്തത്. ലോ അക്കാദമി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കിലേക്ക് ഇടിച്ച് കയറിയെങ്കിലും പോലീസ് എത്തി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. ഇത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടഞ്ഞതിനാല്‍ വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചു. തുടര്‍ന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ അമര്‍ഷം പുകയുകയായിരുന്നു. ഒരുമണിയോടെ സംയുക്ത സമരസമതി പേരൂര്‍ക്കടയില്‍ പ്രകടനവും നടത്തി.

നാല് മണിക്കൂര്‍

മുള്‍മുനയില്‍

പേരൂര്‍ക്കടയെ നാല് മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. രണ്ട് മണിയോടെ പോലീസ് നോക്കിനില്‍ക്കെയാണ് ഷിമിത് മരത്തിലേക്ക് കയറിയത്. കയര്‍ കഴുത്തില്‍ കുരുക്കി ലക്ഷ്മിനായര്‍ രാജിവയക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് മരത്തിലേക്ക് കയറിയാല്‍ താഴേക്ക് ചാടുമെന്നും കയ്യിലുള്ള പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുമെന്നും ഭീഷണിമുഴക്കി. ഇതറിഞ്ഞ് സംയുക്ത സമരമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മരത്തിന് ചുറ്റുമിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ റോഡിലൂടെ വാഹനങ്ങള്‍ കടത്തി വിടാനുള്ള പോലീസ് ശ്രമം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. അഗ്നിശമന സേനയെത്തി ഏണി ഉപയോഗിച്ച് മരത്തില്‍ കയറാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെ അവര്‍ പിന്‍മാറി. തുടര്‍ന്ന് സുരക്ഷാ വലയമൊരുക്കി അഗ്നിശമന സേന കാത്തുനിന്നു. സംഭവമറിഞ്ഞ് നാട്ടുകാരും വിവധ രാഷ്‌ട്രീയ പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ചു.

സമാധാന

ചര്‍ച്ചകളുമായി ജില്ലാ ഭരണകൂടം

സംഭവം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ ജില്ലാ ഭരണകൂടം ചര്‍ച്ചയ്‌ക്ക് തയ്യാറായി. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് എം.കെ.റഹ്മാന്‍ സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. കളക്ടര്‍ സ്ഥലത്തെത്താതെ ചര്‍ച്ചയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. തുടര്‍ന്ന് സബ്കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍ സ്ഥലത്തെത്തി. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യുക, പാസ്‌പോര്‍ട്ട് കണ്ടുകെട്ടുക, കാബിനറ്റില്‍ ചര്‍ച്ചചെയത് അക്കാദമിസമരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി ആറ് മണിയോടെ കളക്ടര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടപടി എടുക്കില്ലെന്നും ഉറപ്പ് കിട്ടിയതിനെതുടര്‍ന്ന് മരത്തില്‍ കയറിയ ഷിമിത് ഇറങ്ങാന്‍ തയ്യാറായി. ഇതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മരത്തിലേക്ക് കയറി. പോലീസ് അറസ്റ്റ്‌ചെയ്യുകയാണെന്ന് കരുതി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അഗ്നിശമന സേനാഗംഗങ്ങളാണെന്ന് അറിഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഷിമിത്തിനെ താഴെ ഇറക്കുന്നതിന് സഹകരിച്ചു.

ഇതിനിടെ യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചു. കെ. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റണമെന്നു പറഞ്ഞായിരുന്നു ഇത്. തീപടരാതിരിക്കാന്‍ അഗ്നിശമന സേന അയാളുടെ ദേഹത്തേക്ക് വെള്ളം ചീറ്റി. ജലപീരങ്കിയാണെന്ന് ധരിച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അക്രമാസക്തരായി. ഫയര്‍ഫോഴ്‌സിനുനേരെയും പോലീസിന് നേരെയും കല്ലേറ് നടത്തി. അഗ്നിശമനസേനാംഗങ്ങളില്‍ നിന്നും പൈപ്പ് പിടിച്ചുവാങ്ങി മര്‍ദ്ദിച്ചു. ഇതോടെ പോലീസ് ലാത്തിവീശി. പ്രവര്‍ത്തകരും സ്ഥലത്ത് നിന്ന നാട്ടുകാരും ചിതറിയോടി. ഇതിനിടയിലാണ് മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിന് സമീപം താമസിക്കുന്ന അബ്ദുള്‍ ജബ്ബാര്‍ കുഴഞ്ഞ് വീണ് മരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.