ഏറ്റുമാനൂര്‍: എംസിറോഡില്‍ കെഎസ്റ്റിപിയുടെ റോഡുപണി നടക്കുന്നതുമൂലം നിലവിലുണ്ടായിരുന്ന ദിശാബോര്‍ഡുകളും സീബ്രാലൈനുകളും നഷ്ടപ്പെട്ടു. ശബരിമല തീര്‍ത്ഥാടനകാലത്ത് നഗരസഭ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചുവെങ്കിലും റോഡ് മുറിച്ചു കിടക്കുന്നതിനാവശ്യമായ സീബ്രാലൈനുകള്‍ വരച്ചില്ല. ഏറ്റുമാനൂര്‍ ടൗണില്‍ മൂന്നു സ്‌കുളുകളുണ്ട്. സീബ്രാലൈന്‍ ഇടാത്തതുമൂലം കുട്ടികള്‍ക്ക് റോഡു മുറിച്ചുകടക്കുന്നതിന് ബുദ്ധിമുട്ടുന്നു. പട്ടിത്താനം ജംഷന്‍ മുതല്‍ നൂറ്റൊന്ന്കവല വരെ സീബ്രാലൈന്‍ എത്രയും പെട്ടന്ന് വരയ്‌ക്കണമെന്ന് കേരള കോണ്‍ഗ്രസ് (പി.സി.തോമസ് ) സംസ്ഥാ സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടന്‍, നഗരസഭാ കമ്മറ്റി പ്രസിഡന്റ് രാജു എബ്രഹാം എന്നിവര്‍ ആവശ്യപ്പെട്ടു.















