മുണ്ടക്കയം: എഎവൈ റേഷന്‍കാര്‍ഡിനായി നല്‍കിയ സത്യവാങ് മൂലം അധികാരികളുടെ പരിശോധനയില്‍ വ്യാജമെന്നു കണ്ടെത്തി. അമേരിക്കയില്‍ ജോലിയുളളവര്‍ക്കുവരെ മുന്‍ഗണന റേഷന്‍കാര്‍ഡ്.
കാഞ്ഞിരപ്പളളി സപ്ലൈ ആഫീസര്‍ എം. പി. ശ്രീലത നടത്തിയ പരിശോധനയിലാണ് മുന്‍ഗണന റേഷന്‍ കാര്‍ഡിനായി വ്യജ സത്യവാങ് മൂലം നടത്തിയതായി കണ്ടെത്തിയത്. മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയല്‍, പശ്ചിമ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍കാര്‍ഡിനായി തെറ്റായി വിവരം നല്‍കിയത് കണ്ടെത്തിയത്.
പശ്ചിമ, പൂതക്കുഴി, ഷൈലജയുടെ അപേക്ഷയാണ് വ്യജ സത്യവാങ്മൂലമാണന്നു അധികാരികള്‍ക്കു ബോധ്യപെട്ടത്. അഞ്ചുപേര്‍ മാത്രം അംഗങ്ങളുളള വീട്ടില്‍ ഭര്‍ത്താവിനുമാത്രമായി എഎവൈകാര്‍ഡും ഷൈലജ, അമ്മ, മകന്‍ എന്നിവര്‍ക്കായി മറ്റൊരു മുന്‍ഗണന (ബിപിഎല്‍)കാര്‍ഡുമാണ് ഉപയോഗിച്ചു വന്നിരുന്നത്.
മകന്റെ പഠന സ്‌കോളര്‍ഷിപ്പ് സര്‍ക്കാരില്‍ നിന്നും വാങ്ങിയെടുത്തതും ഈ കാര്‍ഡ് ഉപയോഗിച്ചായിരുന്നുവത്രെ. പുരയിടവും വീടും അടങ്ങുന്ന ലക്ഷങ്ങളുടെ ആസ്തി ഭര്‍ത്താവിന്റെ പേരിലായതിനാല്‍ അതിനായി പ്രത്യേക എപിഎല്‍ കാര്‍ഡായിരുന്നു. ഒരു പുരയിടത്തില്‍ തന്നെ രണ്ടു കെട്ടിടങ്ങള്‍ നിര്‍മിച്ചു അതിന്റെ വീട്ടു നമ്പര്‍ കാണിച്ചാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
കൂടാതെ അമേരിക്കയില്‍ ജോലിയുളള ആളുടെ വീട്ടില്‍ വിധവകളും നിര്‍ധനരുമായി ആളുകള്‍ക്കു സൗജന്യ റേഷന്‍ ലഭിക്കേണ്ട എഎവൈ കാര്‍ഡ് ഉപയോഗിക്കുന്നതും അധികൃതര്‍ കണ്ടെത്തി. പശ്ചിമ എക്കാട്ടുവീട്ടില്‍ മോഹനന്റെ മാതാവിന്റെ പേരിലാണ് എഎവൈ കാര്‍ഡിനുളള സത്യവാങ് മൂലം നല്‍കിയത് കണ്ടെത്തിയത്.
മോഹനന്റെ മകന്‍ അമേരിക്കയില്‍ ജോലിയിലാണ്. മോഹനന്റെ വൃദ്ധമാതാവിനാണ് എഎവൈ കാര്‍ഡിനു അപേക്ഷിച്ചതായി കണ്ടെത്തിയത്.
നിരവധി വ്യാജ സത്യവാങ്മൂലമുളള റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ കണ്ടെത്തിയിട്ടുണ്ടന്നും അടുത്ത ദിവസങ്ങളില്‍ കൂട്ടിക്കല്‍, ഏന്തയാര്‍ മേഖലകളില്‍ പരിശോധന നടക്കുമെന്നും ടി.എസ്.ഒ. എം.പി .ശ്രീലത അറിയിച്ചു.















