പാറശ്ശാല: പലചരക്ക് വ്യാപാരിയില്‍ നിന്ന് ട്രെയിന്‍ യാത്രക്ക് ഇടയില്‍ 1,30,000 രൂപ തട്ടിയെടുത്ത കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരിങ്കല്‍ തുപ്രമല പാലവിള കോളനിയില്‍ ജപരാജ് (32), കരിങ്കല്‍ അണച്ചികോട് തെരുവില്‍ രമേശ് (36) എന്നിവരെയാണ് പാറശ്ശാല 22 ന് വൈകിട്ട് 6 ന് തിരുവനന്തപുരം-നാഗര്‍കോവില്‍ ടെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മധുര സ്വദേശി രാംരാജിന്റ കൈവശം ഉണ്ടായിരുന്ന 1,30,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തശേഷം ഇവര്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ബിസിനസുകാരനായ രാംരാജുമായി നന്ദന്‍കോട് ഹോംനേഴ്‌സായി ജോലി നോക്കുന്ന പ്രതി രമേശിന്റെ ഭാര്യ ബിന്ദു ട്രെയിന്‍ യാത്രയ്‌ക്കിടെ പരിചയപ്പെട്ടു. ഇയാളുടെ യാത്രയും മറ്റ് കാര്യങ്ങളും മനസ്സിലാക്കിയശേഷം ഒന്നാം പ്രതി ജപരാജിന്റ വീട്ടില്‍ ഗൂഢാലോചന നടത്തി കവര്‍ച്ചയ്‌ക്ക് പദ്ധതി തയ്യാറാക്കി. സുഹൃത്തുക്കള്‍ക്കൊപ്പം രാംരാജ് സഞ്ചരിച്ചിരുന്ന ട്രെയിനില്‍ കയറിയ ജപരാജ് പാറശ്ശാല സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ പണം അടങ്ങിയ ബാഗുമായി ചാടി രക്ഷപ്പെടുകയായിരുന്നു.
ഈ സമയം യാത്രക്കാരായി അഭിനയിച്ച് അടുത്തിരുന്ന മറ്റൊരു പ്രതി രമേശും ഭാര്യയും രാംരാജിനെ തെറ്റിദ്ധരിപ്പിച്ച് ജപരാജിന് രക്ഷപ്പെടുന്നതിന് സഹായിച്ചു. അതിനുശേഷം ഒളിവില്‍ പോയ പ്രതികളെ കുഴിത്തുറെ, പടന്താലുംമൂട് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് പിടികൂടിയത്. പാറശ്ശാല റെയില്‍വേ എസ്‌ഐ അനില്‍കുമാര്‍, ഷിബുകുമാര്‍, ഹര്‍ഷകുമാര്‍, ഗോപാലകൃഷണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
















