ചെന്നൈ : തമിഴ്നാട് സര്‍ക്കാര്‍ ഉപദേഷ്ടാവും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയുമായ ഷീലാ ബാലകൃഷ്ണന് ഐഎഎസ് സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. കാലാവധി അവസാനിക്കാന്‍ രണ്ട് മാസം നീണ്ടുനില്ക്കവെയാണ് രാജിയെന്നാണ് സൂചന.
മുഖ്യമന്ത്രി പനീര്‍സെല്‍വത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്ന എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായ ശശികലയാണ്. ഈ സാഹചര്യത്തിലാണ് ഷീലാ ബാലകൃഷ്ണന് സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന. മലയാളിയായ ഷീല 1983ല്‍ എംജിആര്‍ മുഖ്യമന്ത്രിയായിരിക്കെ സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറായിരുന്നു. 2002ല്‍ ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ തന്റെ സെക്രട്ടറിയാക്കി. 2012 മുതല്‍ തമിഴ്നാട്ടില്‍ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ടിച്ചിരുന്നു. പിന്നീട് 2014ല്‍ വിരമിച്ച അവര്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവായി നിയമിക്കപ്പെടുകയായിരുന്നു. ജയലളിതയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതിനാല്‍ ഭരണത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ തീരുമാനമെടുത്തിരുന്നതും ഇവര്‍ തന്നെയായിരുന്നു.
അനധികൃത സ്വത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ പകരക്കാരിയായി ഷീല ബാലകൃഷ്ണന്റെ പേരും ചര്‍ച്ച ചെയ്തിരുന്നു.
















