മല്ലപ്പള്ളി: കോട്ടാങ്ങല്‍ കുളത്തൂര്‍ കരയുടെ ഇന്ന് വലിയ പടയണി നടക്കും.വൈകിട്ട് 4ന് കുളത്തൂര്‍ ദേവീക്ഷേത്രത്തില്‍ നിന്നും വെള്ളാവൂര്‍ എസ് എന്‍ യൂപി സ്കൂളില്‍ നിന്നും ഘോഷയാത്രകള്‍ ആരംഭിക്കും.
ഘോഷയാത്രകള്‍ മണിമലയാറ്റിലെ പുത്തൂര്‍ മണപ്പുറത്ത് സംഗമിക്കും. തുടര്‍ന്ന് വേലകളി, കെട്ടുകാഴ്ചകള്‍ എന്നിവയുടെ അകമ്പടിയോടെ 7.30ന് ക്ഷേത്രസന്നിധിയില്‍ എത്തും. 8ന് ക്ഷേത്രത്തില്‍ വേലയും വിളക്കും നടക്കും.കാലം കോലം,101 പാള ഭൈരവി,അരക്കിയക്ഷി,അന്തരയക്ഷി സുന്ദരയക്ഷി ,വിനോദങ്ങള്‍ എന്നിവ കളത്തിലെത്തും..
എട്ടുമുതല്‍ ക്ഷേത്രാങ്കണത്തില്‍ വേലയും വിളക്കും. 10.30ന് പിന്നണിഗായിക പൂര്‍ണശ്രീ നയിക്കുന്ന ഗാനമേള. രാത്രി ഒന്നു മുതല്‍ പടയണി ചടങ്ങുകള്‍, ഭൈരവി, മറുത യക്ഷി, പക്ഷി, കാലന്‍കോലം ത്ഥ കുളത്തൂര്‍ കരക്കാര് 3ന് ഒന്‍പതു മുതല്‍ ഗാനമേള, രാത്രി ഒന്നു മുതല്‍ പടയണി ചടങ്ങുകള്കോട്ടാങ്ങല് കരക്കാര് എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: