കൊച്ചി: യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം സൃഷ്ടിക്കാന്‍ പോലീസ് ശ്രമം. സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നു. തടയാന്‍ ചെന്ന ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു സെക്രട്ടറി എം.എന്‍. ഗോപി എന്നിവരെ പോലീസ് കയ്യേറ്റം ചെയ്തു. സെന്‍ട്രല്‍ സി.ഐ. അനന്തലാലാണ് മനപൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നേതാക്കളുടെ സമയോചിതമായ ഇടപെടല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നില്‍ സമരം നടത്തിയ ബിജെപി നേതാക്കളെയും, പ്രവര്‍ത്തകരെയും പോലീസ് തല്ലിചതച്ചതില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. ഹൈക്കോര്‍ട്ടിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഐജി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു സമരം ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടുപിന്നാലെ സി.ഐ.അനന്തലാല്‍ പ്രവര്‍ത്തകര്‍ക്കെതിരെ തട്ടികയറുകയായിരുന്നു. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റി. ജില്ലാ പ്രസിഡന്റിനെ ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റാനുള്ള ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമായി. ജില്ലാ ജനറല്‍ സെക്രട്ടറി ഷൈജു, സി.എന്‍.ബിജു എന്നിവരുടെ ഷര്‍ട്ട് പോലീസ് വലിച്ചുകീറി. സംയമനം പാലിച്ച പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് സംഘര്‍ഷം ഉണ്ടാക്കാനാണ് സിഐ ശ്രമിച്ചത്. സിഐയുടെ ആക്രോശം മറ്റ് പോലീസുകാര്‍ക്കിടയില്‍ അസ്വസ്ഥതസൃഷ്ടിച്ചു. സമരം അവസാനിച്ചശേഷം റോഡിലൂടെ നടന്ന പോയ നേതാക്കളെ തടയാനും സിഐ ശ്രമിച്ചു.
പ്രതിഷേധമാര്‍ച്ചിന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ ഭസിത് കുമാര്‍, സംസ്ഥാന സമിതിയംഗം പി.എച്ച്. ശൈലേഷ്, സനീഷ് ചെമ്മണ്ടൂര്‍, ജില്ലാ സെക്രട്ടറി അനില്‍കുമാര്‍, ടി.ബാലചന്ദ്രന്‍, മനോജ് പി.ജി, സുനില്‍ തീരഭൂമി, ടി.കെ. പ്രശാന്ത്, നിതിന്‍. പി.പി, അനൂപ് ശിവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















