തിരുവനന്തപുരം: കേരള ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും. ഇക്കാലയളവില്‍ അധ്യാപികയായി പോലും അക്കാദമിയില്‍ പ്രവേശിക്കില്ല. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്കായിരിക്കും പ്രിന്‍സിപ്പാളിന്റെ അധിക ചുമതല.
എന്നാല്‍ ലഷ്മി നായര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതില്‍ തടസമുണ്ടാകില്ല. കോളേജ് നാളെമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ലോ അക്കാദമിക്ക് പുറത്ത് സെക്രട്ടേറിയറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായി ലക്ഷ്മി നായരെ നിയമിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം.
അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ എസ്എഫ്ഐ നേതാക്കളുമായി മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും സമരത്തെ എസ്എഫ്ഐ ഒറ്റുകൊടുത്തെന്നും എബിവിപി അടക്കമുള്ള മറ്റ് സംഘടനകള്‍ ആരോപിച്ചു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് കിട്ടിയതായി എസ്എഫ്ഐ നേതാക്കളാണ് ആദ്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
















