വാഷിങ്ടണ്‍: അഭയാര്‍ത്ഥി നിരോധന ഉത്തരവ് എതിര്‍ത്ത ആക്ടിങ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന നിലപാട് അറ്റോര്‍ണി ജനറല്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇതൂകൂടാതെ യുഎസ് എമിഗേഷൻ ആൻഡ് കസ്റ്റംസ് എൻഫോ്‌സ്‌മെന്റ് ഡയറക്ടറെ ട്രംപ് പുറത്താക്കി. റാനിയൽ റാഗ്‌സ്‌ഡേലിന് പകരം തോമസ് ഹാമണെ നിയമിച്ചു. കാരണമൊന്നും വ്യക്തമാക്കാതെയാണ്.പുറത്താക്കൽ ഉത്തരവ്.
അതിനിടെ,ട്രംപിന്റെ വിവാദ ഉത്തരവിനെ എതിര്‍ത്ത് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ഉത്തരവില്‍ അതൃപ്തിയറിയിച്ച് നയതന്ത്ര പ്രതിനിധികളുടെ കൂട്ടായ്‌മ ട്രംപിന് വിയോജന കുറിപ്പ് അയച്ചു. എന്നാല്‍ തന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തവര്‍ക്ക് സ്ഥാനമൊഴിയാമെന്ന് ട്രംപ് വ്യക്തമാക്കി.
ഏഴ് മുസ്ലിം രാജ്യങ്ങളെ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തിറക്കിയത്.
ഉത്തരവ് ഫെഡറല്‍ കോടതി താല്ക്കാലികമായി മരവിപ്പിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ അമേരിക്കയിലെങ്ങും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
















