Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വൈക്കത്തഷ്ടമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 08:26 pm IST
in Travel

ഖരന്‍ പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളിലൊന്നായ വൈക്കത്തപ്പനെ (മറ്റേത് കടുത്തുരുത്തിയും ഏറ്റുമാനൂരും) ഭജിച്ചുകൊണ്ട് തപസ്സുചെയ്ത വ്യാഘ്രപാദമുനി എന്ന സന്യാസിശ്രേഷ്ഠന് ഒരിക്കല്‍ ഒരു ദിവ്യദര്‍ശനമുണ്ടായി. അതിന്‍പ്രകാരം എല്ലാവര്‍ഷവും പ്രസ്തുതദിനത്തില്‍ താന്‍ ജനങ്ങള്‍ക്ക് പ്രത്യക്ഷീഭവിക്കുമെന്ന് ഭഗവാന്‍ മഹര്‍ഷിക്ക് വാക്കുകൊടുത്തു. അത് വൃശ്ചികമാസത്തിലെ അഷ്ടമി നാളാണ്.

കാലാന്തരത്തില്‍ വ്യാഘ്രപാദമുനി തപസ്സിരുന്ന സ്ഥലം വൈക്കമായി മാറി. വൃശ്ചികമാസത്തിലെ അഷ്ടമി, വൈക്കത്തഷ്ടമിയായും. ആ ദിനങ്ങള്‍ വൈക്കം ക്ഷേത്രത്തിലെ ഉത്സവകാലമായും തീര്‍ന്നു. പന്ത്രണ്ടാം ദിവസത്തെ ഉത്സവമാണ് അഷ്ടമി. രാവിലെ ശിവദര്‍ശനം, ഉച്ചയ്‌ക്ക് സദ്യ, രാത്രി ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് എന്നിവയാണ് അന്നത്തെ പ്രധാന ചടങ്ങുകള്‍. രാവിലെ മൂന്നുമണി മുതല്‍ ദര്‍ശനത്തിന് വരുന്ന ആളുകളുടെ തിരക്കാണ്.

ശൂരപദ്മാസുരനെയും താരകാസുരനേയും നിഗ്രഹിക്കാന്‍ മകന്‍ സുബ്രഹ്മണ്യന്‍ പുറപ്പെട്ടു. പുത്രവിജയത്തിന് ശിവന്‍ അഷ്ടമിദിവസം അന്നദാനം നടത്തുന്നു. ശിവന്‍ മാത്രം നിരാഹാരന്‍. അന്ന് (അഷ്ടമിദിവസം) പൂജയും നിവേദ്യവുമില്ല. ശിവന്‍ ഉപാസിക്കുന്നു. കിഴക്കേ ആനപ്പന്തലില്‍ ശിവന്‍ മകനെ കാത്തിരിക്കുന്നു. വിജയിയായ മകന്റെ-ഉദയനാപുരത്തപ്പന്റെ-എഴുന്നള്ളത്ത് രാത്രിയിലെ പ്രധാന ചടങ്ങാണ്. വാദ്യഘോഷങ്ങളോടും അലങ്കാരങ്ങളോടുംകൂടി ആനപ്പുറത്താണെഴുന്നള്ളത്ത്. രാത്രി ഒരുമണിക്കുശേഷം സുബ്രഹ്മണ്യന്റെ എഴുന്നള്ളത്ത് ക്ഷേത്രനടയിലെത്തും. അപ്പോള്‍ ആനപ്പന്തലില്‍ നില്‍ക്കുന്ന വൈക്കത്തപ്പന്‍ പ്രദക്ഷിണമായി വരും. സുബ്രഹ്മണ്യനും കൂട്ടുമ്മല്‍ ഭഗവതിയുംകൂടി തെക്കേ ഗോപുരത്തില്‍ നിന്നുവന്ന് ആനപ്പന്തലില്‍ വൈക്കത്തപ്പനോടുകൂടി ചേര്‍ന്ന് വാദ്യഘോഷങ്ങള്‍ മുഴക്കി അണിനിരക്കുന്നു.

ഈ ‘കൂടിപ്പൂജ’ കാണേണ്ട കാഴ്ചതന്നെയാണ്. തുടര്‍ന്ന് ‘വലിയ കാണിക്ക’ തുടങ്ങുന്നു. കറുകയില്‍ വലിയ കൈമളുടെ കാണിക്കയാണാദ്യം. തിരിച്ചുപോകുമ്പോള്‍ കൈമളെ ആളുകള്‍ കൂവുന്ന ഒരു ചടങ്ങുണ്ട്. കണ്ണുതട്ടാതിരിക്കാനാണിതെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് മറ്റാളുകളും കാണിക്കയിടുന്നു. പിന്നീട് വെടിക്കെട്ട്. ആനകളുടെ ക്ഷേത്രപ്രദക്ഷിണം. മകന്‍-ഉദയനാപുരത്തപ്പന്‍-യാത്ര ചോദിക്കുന്ന ‘കൂടിപ്പിരിയല്‍’ എന്ന ചടങ്ങാണ് അഷ്ടമിവിളക്കിന്റെ അവസാനം. ശിവന്‍ തിരിച്ചു ശ്രീകോവിലിലേക്കും മകന്‍ ഉദയനാപുരത്തേക്കും എഴുന്നള്ളുന്നു.

ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍. പിറ്റേദിവസം ക്ഷേത്രത്തില്‍ ആറാട്ടാണ്.

വൈക്കത്തെ പ്രാതല്‍: അന്നദാനപ്രഭുവായ വൈക്കത്തപ്പനുവേണ്ടി നടത്തുന്ന പ്രധാന വഴിപാടാണ് വൈക്കത്തെ പ്രാതല്‍. സദ്യ നടത്തി ബ്രാഹ്മണരെ പ്രീതിപ്പെടുത്തുക എന്നതാണിതിന്റെ ചടങ്ങ്. ബ്രാഹ്മണസദ്യ കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് ‘സര്‍വാണിസദ്യ’യുമുണ്ടാകും. വൈക്കത്തെ സദ്യ പ്രസിദ്ധമാണ്.

അരി എത്രവച്ചാലും അതിനുതക്ക ആളുകള്‍ ഉണ്ടാകും. വിഭവങ്ങളും കണക്കിനൊത്തിരിക്കും. ഒരിക്കല്‍ സദ്യയ്‌ക്ക് ഒരു കോണിലിരുന്ന് ഊണുകഴിക്കുന്ന ഭഗവാനെ വില്വമംഗലം കണ്ടുവെന്നും കണ്ടമാത്രയില്‍, ഭഗവാനും വിളമ്പിക്കൊടുക്കുന്ന പാര്‍വതീദേവിയും അപ്രത്യക്ഷരായെന്നും പാര്‍വതി, വിളമ്പിക്കൊണ്ടിരുന്ന ചട്ടുകം മുട്ടസ്സുനമ്പൂരിയെ ഏല്‍പ്പിച്ചുവെന്നും ഐതിഹ്യം. അന്നുമുതല്‍ മുട്ടസ്സുനമ്പൂതിരിയായി, സദ്യയുടെ പ്രധാന പാചകക്കാരന്‍. വൈക്കത്തെ ‘വലിയ അടുക്കള’യിലാണ് പാചകം.

‘പതിനാറാന്മാര്‍’ എന്നുവിളിക്കപ്പെടുന്ന പതിനാറു നായര്‍ കുടുംബക്കാര്‍ വിഭവങ്ങള്‍ ഒരുക്കുന്നതിന് മുട്ടസ്സിനെ സഹായിക്കുന്നു. ഊട്ടുപുരയിലും ‘ചെറിയ ദേഹണ്ഡങ്ങള്‍’ നടക്കും. സദ്യയ്‌ക്ക് വൈക്കത്തപ്പനും പങ്കുകൊള്ളുമെന്നാണ് സങ്കല്‍പ്പം. ഒരില വിഭവങ്ങള്‍ വിളമ്പി ദേവനുവേണ്ടി മാറ്റിവച്ചിട്ടേ പ്രാതലിന് ബാക്കിയുള്ളവര്‍ക്ക് ഇലവയ്‌ക്കൂ. സദ്യ നടക്കുമ്പോള്‍, നടത്തുന്നയാള്‍ ജപിച്ചുകൊണ്ട് ക്ഷേത്രം പ്രദക്ഷിണം വയ്‌ക്കണമെന്നുണ്ട്. പ്രാതല്‍ കഴിഞ്ഞാല്‍ ‘ആനന്ദപ്രസാദ’മെന്ന പേരില്‍ അടുക്കളയിലെ ചാരവും ഭക്തജനങ്ങള്‍ക്ക് നല്‍കും. പണ്ട് പ്രാതല്‍ വഴിപാടില്ലാത്ത ദിവസമുണ്ടായിരുന്നില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.