Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അക്രമം മാര്‍ക്‌സിസ്റ്റുകളുടെ കൂടപ്പിറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 08:10 pm IST
inAlappuzha

ആലപ്പുഴ: അക്രമവും സംഘര്‍ഷങ്ങളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൂടപ്പിറപ്പാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. നന്ദകുമാര്‍. മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കി നേട്ടമുണ്ടാക്കുകയാണ് എന്നും കമ്യൂണിസ്റ്റുകളുടെ ശൈലി. ദേശീയവാദം വളര്‍ന്നാല്‍ അവിടെ കമ്യൂണിസം തകരും. ദേശീയതയുടെ ഉറച്ച വക്താക്കളായതിനാലാണ് ആര്‍എസ്എസ്സിനെ സിപിഎം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്.

കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം തുടങ്ങുംമുമ്പുതന്നെ ആര്‍എസ്എസ്സിനെതിരെ കുപ്രചരണം സിപിഎം തുടങ്ങിയിരുന്നു. ദേശീയതയെ തകര്‍ക്കുക എന്നതാണ് കമ്യൂണിസ്റ്റുകളുടെ രീതി. അവര്‍ ഒരുകാലത്തും ദേശീയതയെ അംഗീകരിച്ചിട്ടില്ല. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം കല്‍ക്കത്ത തീസിസിന്റെ പേരില്‍ രാജ്യത്ത് കലാപമുണ്ടാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചത്. ഭാരതത്തെ പതിനാറായി മുറിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം.

1984ല്‍ ഖാലിസ്ഥാന്‍ വാദമുയര്‍ന്നപ്പോള്‍ അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുര്‍ജിത്തിന്റെ നിലപാട് വിവാദമായിരുന്നു. താനാണ് പാക്കിസ്ഥാന്‍ വാദം ജിന്നയ്‌ക്ക് ഉപദേശിച്ചുകൊടുത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. മഹാത്മാഗാന്ധിയെ അവഹേളിച്ചവരും അപമാനിച്ചവരും ഇന്ന് ഗാന്ധിയുടെ പേരില്‍ രംഗത്തെത്തിയിരിക്കുകയാണ്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എക്കാലവും ഗാന്ധിയുടെ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്വയംസേവകത്വം ഗാന്ധിസം തന്നെയാണ്. അഖണ്ഡഭാരതവും ഹിന്ദുത്വവും ഗാന്ധിജിയുടെ ജീവശ്വാസമായിരുന്നു. അഹിംസ ജീവിത വ്രതമാക്കിയ ഗാന്ധിജിയുടെ നിലപാടിനു നേര്‍ വിപരീതമാണ് കമ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനശൈലി. കൊന്നും ഇല്ലായ്‌മചെയ്തും പാര്‍ട്ടി വളര്‍ത്താമെന്നാണ് അവര്‍ കരുതുന്നത്.

കണ്ണൂരില്‍ ദേശീയ പ്രസ്ഥാനങ്ങളെ അക്രമിച്ചു കീഴ്‌പ്പെടുത്താമെന്നാണ് അവരുടെ വ്യാമോഹം. എന്നാല്‍ സ്വയംസേവകര്‍ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. നുണപ്രചാരകരെ കാലം ചവറ്റുകൊട്ടയില്‍ താമസിയാതെ തള്ളും. സിപിഎമ്മിന് അധികാരം ലഭിച്ചതോടെ കുരങ്ങന്‍ കള്ളുകുടിച്ചാലെന്ന അവസ്ഥയിലായി.

ഇപ്പോള്‍ പുതിയ കൂട്ടുകാര്‍ കൂടി കമ്യൂണിസ്റ്റുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. മുസ്ലീംമത തീവ്രവാദികളാണ് കമ്യൂണിസ്റ്റുകാരുടെ പങ്കാളികള്‍. ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കേന്ദ്രങ്ങളിലാണ്. ജനാധിപത്യ വിശ്വാസികള്‍ ഈ കൂട്ടുകെട്ടിനെതിരെ രംഗത്തു വരണമെന്നും നാടിനു വിപത്തായി മാറിയ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗ്ഗവന്‍, ജില്ലാ പ്രസിഡന്റ് ജി. രാജശേഖരന്‍, വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍, ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, പിഎസ്പി ജില്ലാ പ്രസിഡന്റ് ജോസുകുട്ടി, സഹകാര്‍ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യനും സമിതി ജില്ലാ കണ്‍വീനറുമായ എസ്. ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

 

കേരളം ഭരിക്കുന്നത് അസത്യത്തിന്റെ പ്രചാരകര്‍: അമ്പലപ്പുഴ ഗോപകുമാര്‍

ആലപ്പുഴ: സംസ്ഥാനം ഭരിക്കുന്നത് അസത്യത്തിന്റെ പ്രചാരകരാണെന്ന് ആര്‍എസ്എസ് ജില്ലാ സംഘചാലകും മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരിയുമായ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. ജനകീയ സമിതി സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധി സത്യത്തിന്റെ പ്രചാരകനായിരുന്നു. സത്യമാണ് ഈശ്വരന്‍, ഈശ്വരനാണ് സത്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാലിന്ന് സത്യത്തെ നിഗ്രഹിക്കുകയാണ് ഇടതു- വലതു പക്ഷങ്ങള്‍. ഇതുപോലെ സത്യം ധ്വംസിക്കപ്പെട്ടകാലം ഇതിനു മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. മാദ്ധ്യമങ്ങളും അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. നുണപ്രചാരണത്തിന്റെ കാലമാണിത്.

സാംസ്‌കാരിക നായകരെന്ന് മേനി നടിക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ കുഴലൂത്തുകാരായി മാറി. രാഷ്‌ട്രീയ പ്രതിയോഗികളെ വെട്ടിക്കൊല്ലുമ്പോഴും ചുട്ടുകൊന്നപ്പോഴും മൗനത്തില്‍ ഒളിച്ചവരാണിവര്‍. ഇത്തരം സാംസ്‌കാരിക നായകരുടെ കാപട്യത്തിന്റെ മേലങ്കി പൊളിച്ചെറിയണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസും അനുബന്ധ പ്രസ്ഥാനങ്ങളും ദേശീയതയുടെ വക്താക്കളാണ്. ചിലര്‍ പറയുന്നു അതിദേശീയത അപകടകരമാണെന്ന്. അമ്മയെ കൂടുതല്‍ സ്‌നേഹിക്കുന്നത് തെറ്റാണെന്ന കാഴ്ചപ്പാടാണിത്. ഇത്തരം വിടുവായത്തങ്ങള്‍ക്കുവരെ പ്രചരണം ലഭിക്കുന്ന കാലമാണിത്. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്‌ട്രീയത്തിനെതിരെ ജനമനസ്സ് ഉണരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.