ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർ സ്ട്രൈക്കർ വെയ്ൻ റൂണിയുടെ വിരമിക്കലിനു ശേഷമുള്ള ആഗ്രഹം മാധ്യമങ്ങളെ അറിയിച്ചു. വമ്പൻ ടീമുകളെ പഠിപ്പിക്കാനൊന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല മറിച്ച് ടീമിന്റെ മാനേജറാകണമെന്നാണ് റൂണിയുടെ ആഗ്രഹം. കഴിഞ്ഞ ദിവസം ലണ്ടനിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്റെ ജീവിതം മുഴുവൻ ഫുട്ബോളിനെ ചുറ്റിപ്പറ്റിയാണ്, ഞാൻ ഏതു നിമിഷം ഫുട്ബോളിൽ നിന്നും വിരമിക്കെന്നോ ആ നിമിഷം മുതൽ ഫുട്ബോളിന്റെ മറ്റേതെങ്കിലും രംഗത്ത് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ വിശ്വാസം നല്ലൊരു മാനേജരാകാൻ സാധിക്കുമെന്നാണ്- റൂണി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ മെഷീനാണ്31കാരനായ വെയ്ൻ റൂണി.
















