വാഷിങ്ടൺ: ഭാവിയിൽ പാക്കിസ്ഥാനെയും അമേരിക്ക കുടിയേറ്റ നിയമത്തിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷം ഇറാൻ, ഇറാഖ്, ലിബിയ, സുഡാൻ, യെമെൻ, സിറിയ, സൊമാലിയ, എന്നീ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് വിസ കൊടുക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു.
ഈ രാജ്യങ്ങൾക്കൊപ്പം പാക്കിസ്ഥാനെയും ഉൾപ്പെടുത്താനാണ് വൈറ്റ് ഹൗസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മുസ്ലീം ഭീകരത ലോകത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ കർശന നടപടി.
നേരത്തെ അമേരിക്കൻ കോൺഗ്രസും മുൻ പ്രസിഡന്റ് ഒബാമയും ലോകത്ത് ഏറ്റവും ഭീഷണി ഉയർത്തുന്നത് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുമാണെന്ന് കണ്ടെത്തിയിരുന്നു.
















