കൊച്ചി: ഫാമിലി മെഡിസിന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യ മേഖലയിലും ഉള്‍പ്പെടുത്തണമെന്നും എഎഫ്പിഐ ദേശീയകോണ്‍ഫറന്‍സ്. അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യയുടെ ദേശീയ ഫാമിലി മെഡിസിന്‍ ആന്‍ഡ് പ്രൈമറി കെയര്‍ കോണ്‍ഫറന്‍സ് സമാപന സമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്.
സമ്മേളനത്തില്‍ അവതരിപ്പിച്ച വിവിധ ഗവേഷണ പ്രബന്ധങ്ങള്‍, പ്രശ്‌നോത്തരി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടന്നു. എഎഫ്പിഐ പ്രസിഡന്റ് ഡോ. രമണ്‍ കുമാറും ഫാമിലി മെഡിസിന്‍ ആന്‍ഡ് പ്രൈമറി കെയര്‍ കോണ്‍ഫറന്‍സ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് പ്രസിഡന്റ് ഡോ.അഭിജാത്ത് സേത്തും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എഎഫ്പിഐയുടെ വിവിധ അവാര്‍ഡുകളും സമ്മേളനത്തില്‍ വിതരണം ചെയ്തു.
മൂന്നു ദിവസത്തെ സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 600 ല്‍പരം പ്രതിനിധികള്‍ പങ്കെടുത്തു. ഫാമിലി മെഡിസിന്‍ സമ്പ്രദായം ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്ന്് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് പ്രസിഡന്റ് ഡോ.അഭിജാത്ത് സേത്ത് അഭിപ്രായപ്പെട്ടു.
അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എഎഫ്പിഐ) പ്രസിഡന്റ് ഡോ.രമണ്‍കുമാര്‍, ഡോ.രശ്മി എസ് കൈമള്‍, ഡോ.കനുബാല, ഡോ.ഗാര്‍ത് മാന്നിംഗ്, ഡോ.ബിപിന്‍ ബത്ര, ഡോ.സെറിന്‍ കുര്യാക്കോസ്്, ഡോ.വന്ദന അഗര്‍വാള്‍, ഡോ.ബിജയ് രാജ്, ഡോ.സറിന്‍ പിലാക്കടവത്ത് സംസാരിച്ചു.
















