തൊടുപുഴ: കഞ്ചാവ് കേസ് പ്രതിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ തെളിവെടുപ്പ് നടത്തി. പ്രതികളായ മൂന്ന് പോലീസുകാരേയും കൂട്ടുപ്രതിയേയും ജില്ലയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് നാലുപേരെയും തൊടുപുഴയിലെത്തിച്ചത്. പാലക്കാട് ടൗണ്‍ സൗത്ത് സി.ഐ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലാണ് പ്രതികളെ എത്തിച്ചത്.
കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ തൊടുപുഴ കുമ്മംകല്ല് മാളിയേക്കല്‍ നൂര്‍ സ
മീര്‍, തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശിയും കാളിയാര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ മുജീബ് റഹ്മാന്‍, കണ്ണൂര്‍ സ്വദേശിയും മുല്ലപ്പെരിയാര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ സുനീഷ്‌കുമാര്‍, കഞ്ചാവു വില്‍പ്പനക്കാരനും തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി റിസ്വാന്‍ എന്നിവരെയുമാണ് തൊടുപുഴയിലെത്തിച്ചത്. പാലക്കാട് കോടതി റിമാന്റ് ചെയ്ത പ്രതികളെ നാലു ദിവസത്തേയ്‌ക്കാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.
പോലീസുകാരുടെ മാതൃ സ്റ്റേഷനുകളില്‍ നിന്നും ജോലി സംബന്ധമായ രേഖകളും, ഹാജര്‍ ബുക്കും പാലക്കാട് പൊലീസ് ശേഖരിച്ചു. ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് അംഗങ്ങളായി ഇവരെ നിയോഗിച്ചിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ ഉദ്യോസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നവരെക്കുറിച്ചും അടുത്ത സുഹൃത്തുക്കളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
നൂര്‍ സമീറിന്റെ കുമ്മംകല്ലിലെ വീട്ടിലും മുജീ
ബിന്റെ പെരുമ്പള്ളിച്ചിറയിലെ വീട്ടിലും സുനീഷ്‌കുമാറി ഇടവെട്ടിയിലെ വാടക വീട്ടിലും തെളിവെടുപ്പ് നടത്തി. റിസ്‌വാന്റെ പെരുമ്പള്ളിച്ചിറയിലെ വീട്ടിലും പൊലീസ് സംഘം തെളിവെടുപ്പിനെത്തിയിരുന്നു. ഉച്ചയോടെ കാഞ്ഞാര്‍ സി.ഐ ഓഫീസില്‍ എത്തിച്ച ശേഷമാണ് പ്രതികളെ കുളമാവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഞായറാഴ്ച രാത്രിയോടെ മുല്ലപ്പെരിയാറിലെത്തിയ സംഘം ആദ്യ ദിവസത്തെ തെളിവെടുപ്പിന് ശേഷം പാലക്കാടേക്ക് മടങ്ങി.
കഴിഞ്ഞ 23 നാണ് കഞ്ചാവ് കേസില്‍ പ്രതിയായ പാലക്കാട് തേങ്കുറിശ്ശി സ്വദേശി രാജേഷില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുത്തത്. രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 26 ന് ആണ് നാല് പേരെയും പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്യതത്. 96,000 രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. പോലീസുകാര്‍ അറസ്റ്റിലായതോടെ ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് ഉയര്‍ന്ന് വരുന്നത്. പേര
ിനും പ്രശസ്തിക്കും വേണ്ടി ഇവര്‍ മുമ്പ് പിടിയിലായ പ്രതികളെ കെണിയൊരുക്കി പിടികൂടുകയായിരുന്നു എന്നും വിവരമുണ്ട്. ഇതും പോലീസ് പരിശോധിച്ച് വരികയാണ്.
















